താമസരേഖ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത തൊഴിലാളികൾക്കെതിരെ  സ്പോൺസർമ്മാർക്ക്‌ സാഹേൽ ആപ്പിൽ ഒളിച്ചോട്ട പരാതികൾ നൽകാം

0
16

കുവൈത്ത് സിറ്റി :  പുതിയ വിസയിൽ കുവൈത്തിൽ എത്തിയ ശേഷം താമസരേഖ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത തൊഴിലാളികൾക്കെതിരെ  സ്പോൺസർമ്മാർക്ക്‌ സാഹേൽ ആപ്പിൽ ഒളിച്ചോട്ട പരാതികൾ നൽകാം. ഇതിനുള്ള സംവിധാനം ആപ്പിൽ ഏർപ്പെടുത്തിയതായി മാനവശേഷി സമിതി അധികൃതർ വ്യക്തമാക്കി.

 പരാതികൾ ലഭിച്ച ശേഷം തൊഴിലാളിയെ വിളിച്ചു വരുത്തി കാരണങ്ങൾ അന്വേഷിക്കും. പരാതി ലഭിച്ച തീയതി മുതൽ രണ്ട് മാസത്തിനകം തൊഴിലാളി തന്റെ ഭാഗത്ത്‌ നിന്നുള്ള വിശദീകരണം നൽകണം.തുടർന്ന്പ്രശ്നപരിഹാരത്തിനാശ്യമായ നടപടികൾ സ്വീകരിക്കും.

സമയപരിധി അവസാനിച്ചിട്ടും വിശദീകരണം നൽകാത്ത തൊഴിലാളിയുടെ ഫയൽ താമസ കാര്യ വിഭാഗത്തിനു കൈമാറുകയും ഇവർക്കെതിരെ സ്പോൺസർമ്മാരിൽ നിന്നും ഒളിച്ചോടിയ തൊഴിലാളികളായി കണക്കാക്കി കേസ്‌ റെജിസ്റ്റർ ചെയ്യുകയും ചെയ്യും.