ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ റെക്കോർഡിലെ ശബ്ദം കെ സുരേന്ദ്രൻ്റെത് തന്നെ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സി കെ ജാനുവിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് 25 ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു കേസ് . എന്നിൽ ശബ്ദ സന്ദേശം തന്റേതല്ലെന്നായിരുന്നു കെ സുരേന്ദ്രന് പറഞ്ഞിരുന്നത്
കേസില്‍ ആരോപണ വിധേയനായ കെ സുരേന്ദ്രന്, സി കെ ജാനു, പ്രശാന്ത് മലവയില്‍ എന്നിവര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.