കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്തംബർ 29 വ്യാഴാഴ്ച സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ അഫിലിയേറ്റഡ് സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ പൊതുഭരണവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. നേരത്തെ എല്ലാ പൊതു സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.