PFl സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ NIA കസ്റ്റഡിയില്‍

0
29

കുവൈത്ത് സിറ്റി:  പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി .കേന്ദ്രസേനയുടെ അകമ്പടിയോടെയായിരുന്നു റെയ്ഡ്. ഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ. പെരുമ്പിലാവിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ വിളിയുമായി ബന്ധപ്പെട്ട് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.