ദുബായില്‍ ചന്ദ്രാകൃതിയില്‍ റിസോർട്ട് വരുന്നു

0
40

മാനത്ത് മാത്രമല്ല ഇങ്ങ് ഭൂമിയിലും ചന്ദ്രന്‍ വരുന്നു. ചെറിയൊരു വ്യത്യാസമുള്ളത് ഇത് റിസോട്ടാണെന്നതാണ്. ഇത് രൂപമെടുകൊള്ളുക സ്വപ്നഭൂമിയായ ദുബായിലും. കാനഡ ആസ്ഥാനമായുള്ള ഒരു ആർക്കിടെക്ചറൽ ഡിസൈനിങ് കമ്പനിയായ മൂണ്‍ വേള്‍ഡ് റിസോർട്ട്സ് ആണ്  മൂണ്‍ ദുബായി എന്ന ആഡംബര റിസോർട്ട് നിർമ്മിക്കുന്നത് . ഈ കമ്പനി ലൈസൻസ് നൽകാൻ ഉദ്ദേശിക്കുന്ന നാല് ഡെസ്റ്റിനേഷൻ റിസോർട്ടുകളിൽ ഒന്നാണ് ദുബായിൽ വരുന്നത്.

സങ്കീർണ്ണതകള്‍ നിറഞ്ഞതെങ്കിലും സവിശേഷമായ പദ്ധതിയാണിതെന്ന് ആശയത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് സംരംഭകരിൽ ഒരാളായ മൈക്കൽ ഹെൻഡേഴ്സൺ ഖലീജ് ടൈംസിനോട് പറഞ്ഞു. ചന്ദ്രനെയും അതിന്റെ ഗർത്തങ്ങളെയും മികച്ച രീതിയിൽ പകർത്താൻ കെട്ടിടത്തിന്റെ മുൻഭാഗം സൃഷ്ടിക്കാൻ  കാർബൺ ഫൈബർ കോമ്പോസിറ്റ് മെറ്റീരിയൽ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് വളരെ ശക്തവും മോടിയുള്ളതുമാണ്. ഇത് സോളാർ സെല്ലുകളുമായി സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിന്ഒ രു ‘ചന്ദ്രോപരിതലം’ ഉണ്ടായിരിക്കും, കൂടാതെ ഒരു ‘ചന്ദ്ര കോളനി’യാൽ ചുറ്റപ്പെട്ടിരിക്കും. പൂർണ്ണമായി നിർമ്മിച്ചുകഴിഞ്ഞാൽ, റിസോർട്ട് പ്രതിവർഷം 10 ദശലക്ഷം സന്ദർശകരെ സുഖകരമായി ഉൾക്കൊള്ളുമെന്നും, ഹെൻഡേഴ്സണ്‍ പറഞ്ഞു.കുറഞ്ഞ നിരക്കില്‍ ബഹിരാകാശ ടൂറിസത്തിന് സമാനമായ അനുഭവം ലഭിക്കാന്‍  അതിഥികളെ ഇത് സഹായിക്കുമെന്നും കംമ്പനി അധികൃതർ വ്യക്തമാക്കി.

225 മീറ്ററിലധികം ഉയരത്തിൽ 48 മാസത്തിനുള്ളിൽ റിസോർട്ട് നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ബഹിരാകാശ ഏജൻസികൾക്കും ബഹിരാകാശയാത്രികർക്കും വേണ്ടിയുള്ള പരിശീലന പ്ലാറ്റ്‌ഫോം, ‘സ്‌കൈ വില്ലാസ്’ എന്ന് വിളിക്കുന്ന ആഡംബര സ്വകാര്യ വസതികൾ എന്നിവ ഈ കെട്ടിടത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.