കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പോരാട്ടം തരൂരും ഖാര്‍ഗെയും കെ.എന്‍ ത്രിപാഠിയും തമ്മിൽ

0
22

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശശി തരൂര്‍ ജാര്‍ഖണ്ഡിലെ കോൺഗ്രസ് നേതാവ് കെ.എന്‍ ത്രിപാഠി എന്നിവര്‍ എഐസിസി ആസ്ഥാനത്ത് എത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിലവില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സോണിയ ഗാന്ധിയുടെ നിർദ്ദേശാനുസരണം ആണിത് എന്നാണ്  വിവരം. മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഉണ്ട്.

മത്സ രരംഗത്തുണ്ടായിരുന്ന ദിഗ്വിജയ്‌സിംഗും ഗെലോട്ടും ഖാര്‍ഗെയ്ക്ക് ഒപ്പമാണ്. ഖാര്‍ഗെ മത്സര രംഗത്തിറങ്ങിയാൽ പിന്മാറുമെന്ന് ദിഗ്വിജയ്‌സിങ് നിലപാടെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും ഗാര്‍ഗെയെ പിന്തുണയ്ക്കുന്നുവെന്ന് ഗെലോട്ടും വ്യക്തമാക്കി. ജി 23 നേതാക്കളായ വാസ്‌നിക്കും ആനന്ദ് ശര്‍മയും ഖാര്‍ഗെയെ പിന്തുണച്ചു.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.