കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരായി കുവൈറ്റിൽ എത്തിച്ചേർന്ന പ്രൊഫ : എൻ പി ഹാഫിസ് മുഹമ്മദ് , മുതിർന്ന മാധ്യമ പ്രവർത്തകൻ എം സി എ നാസർ എന്നിവരുമായി കേരള പ്രസ്സ് ക്ലബ് അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തി.
അബ്ബാസിയ ടൂറിസ്റ്റിൿ പാർക്ക് ലെ കാലിക്കറ്റ് ചെഫ് റസ്റ്റാറന്റ് ൽ വെച്ച് ചേർന്ന കൂടിക്കാഴ്ചയിൽ ഇരുവരും വർത്തമാന കാലത്ത് ലോകത്തിന്റെ നാനാ ദിക്കുകളിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങളിൽ ജനാധിപത്യത്തിന്റെ പ്രസക്തിയെ കുറിച്ച് വിലയിരുത്തി . കുവൈറ്റ് വളരെ കാലം മുൻപേ തന്നെ ജനാധിപത്യത്തിലേക്ക് ചുവട് വെച്ച രജ്ജ്യമാണെന്ന് പ്രൊ. ഹാഫിസ് മുഹമ്മദ് സൂചിപ്പിച്ചു. ലോകത്ത് കുടിയേറ്റവും കുടിയേറ്റത്തിന്റെ രീതിയും മാറിക്കൊണ്ടിരിക്കുന്നു. കുടിയേറ്റത്തെ സമ്പത് ഘടനക്ക് മുതൽ കൂട്ടാവുന്ന രീതിയിൽ സമന്വയിപ്പിച്ചുകൊണ്ട് പല രാഷ്ട്രങ്ങളും ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന രീതി പലരാഷ്ട്രങ്ങളും പിൻ തുടരാൻ മുന്നോട്ട് വരുന്നു. അതിനോടൊപ്പം നമ്മുടെ സമൂഹവും യാഥാസ്ഥിതിക ചിന്തകൾ വെടിഞ്ഞ് നമ്മുടെ പെൺകുട്ടികളെ വിദൂര രാജ്ജ്യങ്ങളിലേക്ക് പഠനത്തിനോ ജോലിക്കായോ അയക്കുവാൻ സന്നദ്ധരാവുന്നു. അദ്ദേഹം നിരീക്ഷിച്ചു .
ശ്രീ എം സി എ നാസർ വർത്തമാനകാല ഗൾഫ് സാഹചര്യങ്ങൾ അവലോകനം ചെയ്‌തു . രാഷ്ട്രീയ മാറ്റങ്ങളെ തുടർന്ന് പല ചരിത്ര പ്രാധാന്യമുള്ള രാഷ്ട്രങ്ങളുടെയും അസ്ഥിവാരം തകർന്നിരിക്കയാണ് . ഇറാഖ് , ലബനോൻ, യമൻ തുടങ്ങിയ രാഷ്ട്രങ്ങളുടെ ദാരുണമായ സാഹചര്യങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു .
ചില രാഷ്ട്രങ്ങളുടെ സ്വാദേശി വൽക്കരണം കേരളീയ സമ്പത് ഘടനക്ക് വൻ ആഘാതമായി ട്ടുണ്ടെന്ന് വിലയിരുത്തി . കുടിയേറ്റം ഇപ്പോൾ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും മറ്റുമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട് . ശ്രീ നാസർ വിശദീകരിച്ചു.
കേരള പ്രസ്സ് ക്ലബ് കുവൈറ്റ് പ്രസിഡണ്ട് മുനീർ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ജന. സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതം ആശംസിച്ചുകൊണ്ട് അതിഥി കളെ പരിചയപ്പെടുത്തി . അനിൽ പി നമ്പ്യാർ,സത്താർ കുന്നിൽ , സലിം കോട്ടയിൽ , റസാഖ് കുമരനെല്ലൂർ, റെജി ഭാസ്കർ , നിക്‌സൺ ജോർജ് , കൃഷ്ണൻ കടലുണ്ടി , സുജിത് സുരേശൻ, സൈജു , രഘു പേരാംമ്ബ്ര തുടങ്ങിയർ ചർച്ചയിൽ സംബന്ധിച്ചു.