കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

0
22

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.രാത്രി 8. 40 ഓടയാണ് മരണം സ്ഥീരീകരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോടിയേരിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സി പി എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദന്‍ ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി  ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കോടിയേരിയെ കാണാനെത്തുമെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക പരന്നത്.

അര്‍ബുദ ബാധിതനായ കോടിയേരിയെ ആഗസ്റ്റ് 29 നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനഞ്ച് ദിവസത്തെ ചികല്‍സയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

അനാരോഗ്യം കണക്കിലെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞയുടെനെയാണ് അദ്ദേഹത്തെ ആശപത്രയില്‍ പ്രവേശിപ്പിച്ചത .