ലൈഫ് മിഷൻ കോഴ: ശിവശങ്കർനെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും

0
36

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ നെ ലൈഫ്മിഷൻ കോഴിയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ഇന്ന് ചോദ്യം ചെയ്യും.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാസുരേഷിന്റെ ലോക്കറില്‍ നിന്ന് എന്‍ ഐ എ പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കന് കിട്ടിയ കൈക്കൂലിയായിരുന്നുവെന്നാണ് കൊച്ചി കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ചായിരിക്കും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്ന ഹാജരാവണം എന്ന് ആവശ്യപ്പെട്ട് രണ്ടുദിവസം മുമ്പ് സിബിഐ അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 140 പേർക്ക് തൃശ്ശൂരിലെ വടക്കഞ്ചേരിയിൽ വീടുകൾ നിർമ്മിക്കുന്നതിനായി റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടന പണം നൽകിയിരുന്നു. ഈ പണം വക മാറ്റി എന്നാണ് കേസ്.