കുവൈത്തിൽ 24000 ലിറിക ഗുളികകൾ പിടിച്ചെടുത്തു

0
29

കുവൈത്ത് സിറ്റി: ,24,000 ലിറിക്ക ഗുളികകളുമായി ഒരാളെ ജഹാറ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ടൈമ പ്രദേശത്തെ ഒരു ചെക്ക്‌പോസ്റ്റിൽ സെക്യൂരിറ്റി ടീം പരിശോധന നടത്തുകയായിരുന്നു ഇതിനിടെ ഒരാൾ തന്റെ വാഹനം നിർത്തി പുറത്തിറങ്ങിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു , സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ  പിന്തുടർന്ന് പിടികൂടുകയായിരുന്നു . തുടർന്ന് ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ ലിറിക ഗുളികകൾ കണ്ടെടുത്തു.