കുവൈത്ത് ആരോഗ്യ മന്ത്രാലയം രാജ്യത്തെ സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു

0
13

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ  സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി, ആരോഗ്യ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകളുടെ എണ്ണം വിപുലീകരിക്കുന്നു. ചികിത്സയ്ക്കായി അപ്പോയ്മെൻറ് ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കുക, തിരക്ക് കുറയ്ക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള് മുൻനിർത്തിയാണിത്. ഇതിൻറെ ഭാഗമായി  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ തുടങ്ങുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.