കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സംഭവം, കമ്പനി പൂട്ടി

ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് ആണ് ആ​ഫ്രി​ക്ക​യി​ലെ ഗാം​ബി​യ​യി​ല്‍ കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെന്ന ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ ക​ഫ് സി​റ​പ്പ് ക​ന്പ​നി പൂ​ട്ടി. മെ​യ്ഡ​ന്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ൽ​സാ​ണ് പൂ​ട്ടി​യ​ത്.  കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ന്പ​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മെ​യ്ഡ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് നി​ർ​മി​ച്ച നാ​ല് ചു​മ, ജ​ല​ദോ​ഷ സി​റ​പ്പു​ക​ളെ​ക്കു​റി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യെ (ഡി​സി​ജി​ഐ) അ​റി​യി​ച്ച​താ​യി ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ വെളിപ്പെടുത്തിയിരുന്നു.