കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പരിശോധിച്ചുവരികയാണ്. പരിശോധനയിൽ മന്ത്രാലയത്തിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടിയതായി കണ്ടെത്തിയാൽ അവരെ വിളിച്ചുവരുത്തുകയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഡാറ്റാബേസിൽ നിന്ന് ഈ ലൈസൻസ് രേഖകൾ എന്നെന്നേക്കുമായി നീക്കം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിൻ്റെ നിർദ്ദേശാനുസരണം ആണ് മുൻകാലങ്ങളിൽ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകൾ ഇപ്പോൾ വീണ്ടും പുന പരിശോധിക്കുന്നത് .
തൊഴിൽ മാറിയിട്ടും ചില ലൈസൻസുകൾ ചട്ടങ്ങൾക്ക് നിയമവിരുദ്ധമായി പുതുക്കിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നേരായ മാർഗ്ഗത്തിൽ കൂടെ അല്ലാതെ നേടിയ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. കൂടാതെ റസിഡൻസി മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുകയും ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ നഷ്ടപ്പെടുകയും ചെയ്തവരും. കുവൈത്തിന് പുറത്തു പോവുകയും എന്നാൽ റസിഡൻസി കാലാവധി കഴിഞ്ഞ തുടർന്ന് തിരികെ വരാൻ ആകാതെ ലൈസൻസ് പുതുക്കാൻ കഴിയാത്തവരുടെയും രേഖകൾ റദ്ദാക്കും.ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും തമ്മിൽ ബന്ധിപ്പിച്ചതാണ് വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ കണ്ടെത്തുന്നത്.