രണ്ട് സ്ത്രീകളെ നരബലി നടത്തിയ ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീടിനകത്തും ഫ്രിഡ്ജിൽ നിന്നും രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്ക് ആയി ശേഖരിച്ചു.വീടിൻറെ പുരയിടത്തിൽ നടത്തിയ പരിശോധനയിൽ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. ഇത് വിശദമായ പരിശോധനയ്‌ക്കായി അയച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
4 കറിക്കത്തികളും വെട്ടുകത്തിയുമായി കണ്ടെത്തിയത്. വെട്ടു കത്തികൊണ്ട് ആദ്യം വെട്ടിയ ശേഷം കറിക്കത്തിക്കൊണ്ട് മൃതദേഹം പ്രതികൾ കഷ്ണങ്ങളാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
അന്വേഷണസംഘം ഡമ്മി ഉപയോഗിച്ച് കൊലകൾ പുനരാവിഷ്‌കരിക്കും. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യും. പ്രതികൾ ആഭിചാര കൊല നടത്തിയത് എങ്ങനെയെന്ന് വ്യക്തമാകുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിക്കുന്നത്.