കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കുവൈത്ത് യൂണിവേഴ്സിറ്റി (കെയു) അറബ് മേഖലയിലെ 199 സർവകലാശാലകളിൽ 30-ാം സ്ഥാനത്ത്. അറബ് മേഖലയിലെ ഏറ്റവും ആദ്യം സ്ഥാപിതമായ യൂണിവേഴ്സിറ്റി ആണിത്. ആഗോള ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള സേവനങ്ങളും മറ്റും ലഭ്യമാക്കുന്ന ലോകത്തെ മുൻനിര ദാതാക്കളായ Quacquarelli Symonds (QS) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണിത്.