അടുത്ത സൂര്യഗ്രഹണം 2027 ഓഗസ്റ്റ് 2-ന്

0
18

കുവൈത്ത് സിറ്റി: ഉച്ചയ്ക്ക് 1:20 മുതൽ 3.44 വരെ കുവൈറ്റ് ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചത്. കുവൈത്ത് 60 ശതമാനം ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചതായി സയന്റിഫിക് ക്ലബിലെ സ്പേസ് സയൻസസ് ഡയറക്ടർ ഇസ അൽ നസ്‌റൽ ദേശീയ വാർത്ത ഏജൻസിയായ കുനയോട് പറഞ്ഞു. നേരത്തെ 2019 ഡിസംബർ 26ന്  ഭാഗിക ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചിരുന്നു. 2027 ഓഗസ്റ്റ് 2 നും ,2034 മാർച്ച് 20 ലുമായി  ഈ പ്രതിഭാസം ആവർത്തിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.