രാജ്യത്ത് എല്ലായിടത്തും പോലീസിന് ഒരേ യൂണിഫോം എന്ന ആശയം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് നിർദേശം മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളോട് നിർബന്ധപൂർവം നടപ്പാക്കാൻ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യം, ഒരു യൂണിഫോം എന്ന ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല. അത് ഇന്ന് നടപ്പാകണമെന്നില്ല. അഞ്ച് വർഷമോ 50 വർഷമോ അല്ലങ്കിൽ 100 വർഷമോ എടുത്തേക്കാം. പക്ഷേ, നമുക്കൊന്ന് ആലോചിക്കാം -മോദി പറഞ്ഞു.