മൂന്നുദിവസം നീണ്ടുനിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഗവര്‍ണറുടെ ഇടപെടലും മന്ത്രിമാര്‍ക്കും വിസിമാര്‍ക്കുമെതിരായ നീക്കവും ഈ യോഗത്തില്‍ ചര്‍ച്ചയാകും.
കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തൊഴിലാളി സംഘടന റിപ്പോര്‍ട്ടും കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്.