മ്യൂസിയത്തില്‍ സ്ത്രീയ്‌ക്കെതിരെ അക്രമം നടത്തിയെന്ന് സംശയിക്കുന്നയാളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. മ്യൂസിയത്തിന് സമീപം അതിക്രമം നടത്തിയ അതേ ദിവസം മറ്റൊരു വീട്ടില്‍ ഇയാൾ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായാണ് സൂചന. പുലര്‍ച്ചെ മൂന്നരയ്ക്ക് ഒരാള്‍ കുറവന്‍കോണത്തെ വീട്ടില്‍ കയറി പൂട്ട് തകര്‍ത്തതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്ത്രീയ്‌ക്കെതിരെ അക്രമം നടത്തിയയാളുടെ രേഖാചിത്രം കണ്ടതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. രാത്രി പലവട്ടം ഒരാള്‍ വീട്ടുപരിസരത്ത് എത്തിയതായാണ് സിസിടിവി ദൃശ്യം. ഒരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. രാത്രി പതിനൊന്നരയ്ക്ക് മടങ്ങിപോയ ആള്‍ പുലര്‍ച്ചെ എത്തി പൂട്ട് തകര്‍ത്തു.
ദൃശ്യങ്ങളിലുള്ള ആള്‍ക്ക് മ്യൂസിയത്തില്‍ വച്ച് തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആളുമായി സാമ്യം ഉണ്ടെന്ന് അക്രമത്തിനിരയായ സ്ത്രീ പറഞ്ഞു.
അതേസമയം ഇവര്‍ക്കെതിരെ അതിക്രമം ഉണ്ടായി നാലു ദിവസമായിട്ടും ഇതു വരെ പ്രതിയെ പിടികൂടാനായില്ല.