കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണം പിടികൂടി

0
20

കരിപ്പൂർ വിമാനത്താവളത്തിൽനിന്നു 1.15 കോടി രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം ആണ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ മലപ്പുറം വാണിയമ്പലം സ്വദേശി ഈരൂത്ത് സമീറിൽനിന്നാണ് 866 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്.

അതേസമയം, ഷാർജയിൽനിന്നെത്തിയ എയർഇന്ത്യ വിമാനത്തിൽനിന്ന് 1.6 കിലോഗ്രാം സ്വർണ മിശ്രിതവും പിടികൂടി.