1.5 ദശലക്ഷത്തോളം പഴയ വാഹന ടയറുകൾ കയറ്റുമതി ചെയ്തു

0
24

കുവൈത്ത് സിറ്റി:  കുവൈത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ച ഉപയോഗിച്ച ടയറുകൾ കായറ്റുമതി ചെയ്യുന്നു. സൗത്ത് സാദ് അൽ-അബ്ദുള്ള പ്രദേശത്ത് നിന്ന് ഉപയോഗിച്ച് കഴിഞ്ഞ ദശലക്ഷക്കണക്കിന് ടയറുകൾ അൽ-സാൽമിയിലെ റീസൈക്ലിംഗ് പ്ലാന്റുകളിലേക്ക് കൈമാറി ഒരു വർഷത്തിനിടയ്ക്ക് ആണിത്.  പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ടയർ റീസൈക്ലിംഗിലും ഗതാഗതത്തിലും വിദഗ്ധരായ കമ്പനികൾ ആണ് ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നത്. അതുവഴി പരിസ്ഥിതി നാശം കുറയ്ക്കാക്കാനായതായി അധികൃതരെ ഉദ്ധരിച്ച് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 2021 ഓഗസ്റ്റ് വരെ 17 വർഷമായി അടിഞ്ഞുകൂടിയത് ഏകദേശം 42 ദശലക്ഷം ടയറുകളാണ്.