ആര്‍എസ്പി നേതാവ് ടിജെ ചന്ദ്രചൂഢന്‍ അന്തരിച്ചു

0
35

ആര്‍എസ്പി നേതാവ് പ്രൊഫസര്‍ ടിജെ ചന്ദ്രചൂഢന്‍(83)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

2008 മുതല്‍ 2018 വരെ ആർ എസ് പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇക്കാലയളവില്‍ ഒന്നാം യു പി എ സർക്കാർ കാലത്ത് ഇടത്-യുപിഎ ഏകോപന സമിതിയില്‍ നിർണ്ണായ പങ്കുവഹിച്ചു. യു പി എയ്ക്കുള്ള ഇടത് പിന്തുണ പിന്‍വലിക്കാന്‍ കാരണായ ആണവക്കരാറുമായി ബന്ധപ്പെട്ട ചർച്ചകളിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധേയനായി.