കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിക്കും. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ സെയ്ഫ് ൻ്റെ അധ്യക്ഷതയിൽ സെയ്ഫ് പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. യോഗശേഷം ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബരാക് അലി അൽ-ഷെതാൻ ആണ് ഇക്കാര്യം അറിയിച്ചത് .
വിദഗ്ധരുടെ സഹായത്തോടെ പൊതുജനങ്ങളെ ബോധവൽക്കരിക്കുക, മയക്കുമരുന്നിനെതിരെ പോരാടുക, മയക്കുമരുന്ന് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നിവയെ അടിസ്ഥാനമാക്കിയാണ് ലഹരിവിരുദ്ധ കാമ്പയിൻ നടപ്പാക്കുകയെന്ന്, മന്ത്രി പറഞ്ഞു.
ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികകാര്യ, കമ്മ്യൂണിറ്റി വികസന മന്ത്രാലയങ്ങളും, ഇസ്ലാമികകാര്യ വകുപ്പും മറ്റ് നിരവധി സംസ്ഥാന സ്ഥാപനങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.