കൂടത്തായി കൂട്ടക്കൊല , ഉദ്യോഗസ്ഥർക്ക്  മുഖ്യമന്ത്രിയുടെ അഭിനന്ദനം. 

0
24

ചുരുങ്ങിയ ദിവസത്തിനുള്ളിൽത്തന്നെ കൂടത്തായിയിലെ മരണങ്ങളുടെ ദുരൂഹത നീക്കാൻ പോലീസിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണത്തിൽ കേരളാ പോലീസിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അന്വേഷണത്തിന് നേത്വത്വം നൽകിയ ഉദ്യോഗസ്ഥരേയും ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരേയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട്‌ കൂടുതൽ അളുകളെ ചോദ്യംചെയ്യുമെന്ന്‌ ക്രൈംബ്രാഞ്ച്‌. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയാറാക്കി. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിന്‌ ശേഷമാണ്‌ ക്രൈംബ്രാഞ്ച്‌ നടപടി.  ജോളിയുടെ സുഹൃത്തുക്കളായ മൂന്നുപേരെ അന്വേഷണസംഘം ചോദ്യംചെയ്യലിനായി വിളിപ്പിച്ചു. ഇതിൽ ഒരാളുടെ വീട്ടിൽ പൊലീസ്‌ നേരത്തെ റൈഡ്‌ നടത്തിയിരുന്നു.