കുവൈത്ത് സിറ്റി: കുവൈത്തിൽ കാർ ടയർ വിപണിയിൽ 5 മുതൽ 15 ശതമാനം വരെ വിലയിൽ വർദ്ധനവുണ്ടായതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഗുണനിലവാരം, വലിപ്പം, നിർമ്മാണ സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലാണ് വില വർധന എന്നും പത്രം റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ റബ്ബറിന്റെയും എണ്ണയുടെയും വിലയിലെ വർധന , ഉൽപ്പാദനത്തിലെ ബുദ്ധിമുട്ട്, ഉയർന്ന ഷിപ്പിംഗ് ചെലവ് എങ്ങനെയാണ് എല്ലാത്തരം ടയറുകളുടെയും വിലയിൽ വർദ്ധനവിന് കാരണമായതെന്ന് വിതരണക്കാർ അഭിപ്രായപ്പെട്ടതായി വാർത്തയിൽ ഉണ്ട്
വിതരണ ശൃംഖലയെയും ഊർജ വിലയെയും ബാധിക്കുന്ന തുടർച്ചയായ പ്രതിസന്ധികൾ കണക്കിലെടുത്ത് വിലക്കയറ്റം പ്രാദേശികമായി മാത്രമല്ല ആഗോളതലത്തിലും ഉണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ റബ്ബർ ഉത്പാദകരായ തായ്‌ലൻഡിലെ ശ്രീ ട്രാംഗ് അഗ്രോ ഇൻഡസ്ട്രി പോലുള്ള അന്താരാഷ്ട്ര കമ്പനികൾ കൊറോണ പ്രതിസന്ധിക്ക് ശേഷമുള്ള വീണ്ടെടുപ്പും റബറിന്റെ വർദ്ധിച്ച ആവശ്യകതയും കാരണം കാർ ടയറുകളുടെ വില ഉയരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞതിന് ശേഷം കാർ വിൽപ്പന മുൻകാലങ്ങളിലേതിന് സമാനമായി, കാർ ടയറുകളുടെ ഉയർന്ന ഡിമാൻഡ് റബ്ബറിന്റെ ആവശ്യം ഉയർത്തിയതായി കമ്പനികൾ പ്രസ്താവിച്ചു, (80 ശതമാനം റബ്ബർ കാർ ടയറുകളുടെ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.)