ലൈംഗിക അതിക്രമക്കേസിലെ പ്രതി മന്ത്രിയുടെ പിഎസിന്റെ ഡ്രൈവർ

0
8

കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ  അറസ്റ്റിലായ ആൾ തന്നെയാണ് മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചത് എന്ന് തെളിഞ്ഞു.  മലയൻകീഴ് സ്വദേശി സന്തോഷിനെ (40) പരാതിക്കാരി  തിരിച്ചറിഞ്ഞു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇയാൾ. ജലഅതോറിറ്റിയുടെ കരാർ ജീവനക്കാരനാണ് സന്തോഷ്.  ജലഅതോറിറ്റിയുടെ ഇന്നോവ കാറാണ് സിസിടിവിയിൽ തെളിവായി മാറിയത്. കുറവൻകോണത്ത് ഈ കാറിലെത്തിയാണ് സന്തോഷ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു.

വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാൽ പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഈ കാർ മ്യൂസിയം പരിധിയിലെ സിസിടിവിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.