കുവൈറ്റ് സിറ്റി: ഒക്ടോബർ 21ന് 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയമുറപ്പാക്കണമെന്ന അഹ്വാനത്തോടെ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ മുൻ എം.പിയും, ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവുമായ ഫ്രാൻസിസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പാലാ തിരഞ്ഞെടുപ്പിൽ നേടിയ പോലുള്ള വിജയം എൽ.ഡി.എഫ് ആവർത്തിക്കുമെന്നും, മൂന്നര വർഷം പൂർത്തിയാക്കുന്ന സർക്കാരിന്റെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാ
അബ്ബാസിയ കല സെന്ററിൽ വെച്ച് കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്തിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷന് കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ.സൈജു സ്വാഗതം പറഞ്ഞു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, കേരള അസോസിയേഷന്‍ പ്രതിനിധിയും ലോക കേരള സഭാ അംഗവുമായ ശ്രീംലാല്‍, ഐഎംസി സി ഗ്ലോബല്‍ ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, ജനത കൾച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് സഫീര്‍ പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. സി.കെ.നൗഷാദ് നന്ദി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി 5 മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു.