കെ കെ എം എ സിറ്റി സോൺ യാത്രയപ്പ് നൽകി

0
23
കുവൈറ്റ്‌ :
പ്രവാസജീവിതം മതിയാക്കി നാട്ടിൽ പൊകുന്ന കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര മതകാര്യ വിഭാഗം വൈസ് പ്രസിഡന്റും നിലവിലെ ആക്ടിങ് കേന്ദ്ര ജനറൽ സെക്രട്ടറിയുമായ എ വി മുസ്തഫ സാഹിബിന് കെ കെ എം എ സിറ്റി സോണണ് ഒപ്പം അഞ്ചു ബ്രാഞ്ചുകളും സംയുക്തമായി യാത്രയപ്പ് നൽകി .
കുവൈറ്റ്‌ മുർഗാബ് ബോളിവുഡ് റെസ്റ്റോറന്റിൽ നടന്ന യാത്രയപ്പ് ചടങ്ങ് രക്ഷാധികാരി പി കെ അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു .കെ കെ എം എ സിറ്റി സോണൽ പ്രഡിഡന്റ് മുസ്തഫമാഷ് ഉപഹാരം നൽകി .
കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ഇഖ്‌ബാൽ ബി എം ,വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം , കേന്ദ്ര CFO സയ്യിദ് റഫീഖ് , വർക്കിങ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എച്  എ , വൈസ് പ്രസിഡന്റുമാരായ ശറഫുദ്ധീൻ ഒ പി , മൊയ്‌ദു കെ ഒ ,കെ സി അബ്ദുൽ കരീം, അബ്ദുൽ ജബ്ബാർ കർണാടക , സോണൽ നേതാക്കളായ മുഹമ്മദ് കുട്ടി ,ജാഫർ ബ്രാഞ്ചുകളെ പ്രധിനിധീകരിച്ച് ശറഫുദ്ധീൻ വള്ളി സിറ്റി ,റസാഖ് സാൽമിയ ,കമറുദ്ധീൻ ജഹ്‌റ ,യുസഫ് റഷീദ് കർണാടക ,അഷ്‌റഫ് ഹവല്ലി  തുടങ്ങിയവർ സംബന്ധിച്ചു .
മുഹമ്മദ്‌ റഈസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സോണൽ ആക്ടിങ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ശാദിയ കർണാടക അധ്യക്ഷത വഹിച്ചു .മുസ്തഫ എ ടി നന്ദി പറഞ്ഞു