ആൾമാറാട്ടം, കുവൈത്തിൽ സ്ത്രീക്ക് 15 വർഷം തടവ്

0
33

കുവൈത്ത് സിറ്റി: മറ്റൊരു സ്ത്രീയുടെ പേരിൽ ആൾമാറാട്ടം നടത്തി ബാങ്കുകളിൽ നിന്നും 100,000 KD വായ്‌പ നേടിയെടുത്ത സ്ത്രീക്ക് ക്രിമിനൽ കോടതി 15 വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതിയായ സ്ത്രീ ഇരയുടെ പേരിൽ സിവിൽ ഐഡന്റിഫിക്കേഷൻ കാർഡ് നേടിയെടുത്തു. കാർഡ് നഷ്ടപ്പെട്ടു എന്ന് കാട്ടി ഇരയുടെ പേരിൽ പുതിയ സിവിൽ ഐഡന്റിഫിക്കേഷൻ കാർഡ് പ്രതി നേടിയെടുത്തതായാണ് കേസ് ഫയലുകളിൽ പറയുന്നത്.പണം തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് ധനകാര്യസ്ഥാപനങ്ങൾ നടപടി സ്വീകരിച്ച ശേഷം മാത്രമാണ് ഇര സംഭവത്തെ കുറിച്ച് അറിയുന്നത്