കുവൈറ്റ് :എറണാകുളം ജില്ലാ അസ്സോസിയേഷൻ (ഇ ഡി എ ) കുവൈറ്റിന്റെ ഓണാഘോഷം “ശ്രവണോത്സവം – 2019” വിവിധ കലാപരിപാടികളോടുകൂടി ഒക്ടോബർ 4 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ മംഗഫിലെ ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു.
മാവേലി എഴുന്നള്ളിപ്പ് , പുലികളി , താലപ്പൊലി , ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി ആരംഭിച്ച ഘോഷയാത്രയ്ക്ക് ശേഷം ഇ ഡി എ രക്ഷാധികാരി ശ്രീ . വർഗീസ് പോൾ ശ്രവണോത്സവം – 2019 ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു . ഇ ഡി എ പ്രസിഡന്റ് ശ്രീ . ജിയോ മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സതീഷ് .ടി .കെ എല്ലാവരേയും സ്വാഗതം ചെയ്തു . ഇടുക്കി മുൻ പാർലമെൻറ് മെമ്പർ ഫ്രാൻസിസ് ജോർജ്ജ് , ഇ ഡി എ ജനറൽ കോർഡിനേറ്റർ ശ്രീ . ബാബുരാജ് പള്ളുരുത്തി , മഹിളാവേദി ചെയർപേഴ്സൺ ശ്രീമതീ.ഷൈനി തങ്കച്ചൻ , യൂണിറ്റ് കൺവീനർമാരായ ശ്രീ . ജോസഫ് കോമ്പാറ , തങ്കച്ചൻ ജോസഫ് , പ്രവീൺ മാടശ്ശേരി , സുനിൽ കുമാർ ബാലവേദി കൺവീനർ എബി തങ്കച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു . മുഖ്യാഥിതിയായി മെയിൻ സ്പോൺസർ ബി ഇ സി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീ . ബാബു ഫിലിപ്പ് ചടങ്ങിൽ പങ്കെടുത്തു .
തുടർന്ന് ഓണസമ്മാനമായി എറണാകുളം ജില്ലയിലെ നിർദ്ധനരായ ഒരു കുടുംബത്തിന് ഇ ഡി എ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറൽ ചടങ്ങു്, ഭവന പദ്ധതി കൺവീനർ ശ്രീ . ജിനോ എം കുഞ്ഞും , വെൽഫെയർ കൺവീനർ ശ്രീ . സാബു പൗലോസ് , സെക്രട്ടറി ശ്രീ . ജോമോൻ കോയിക്കര എന്നിവർ ചേർന്ന് നിർവഹിച്ചു .
ഇ ഡി എ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ പുരസ്ക്കാരം ജോയിന്റ് സെക്രട്ടറി ശ്രീ . ബാബു എബ്രഹാമിന്റെ നേതൃത്ത്വത്തിൽ വിതരണം ചെയ്തു . ഇ ഡി എ യുടെ സുവനീർ, കൺവീനർ ശ്രീ. അജി മത്തായി പ്രകാശനം ചെയ്തു . തുടർന്ന് ലോക കേരള സാഭാംഗം ശ്രീ . ബാബു ഫ്രാൻസിസ് ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു.
മഹിളാവേദിയുടെ നേതൃത്ത്വത്തിൽ അരങ്ങേറിയ തിരുവാതിരകളി , മോഹിനിയാട്ടം , വള്ളം കളി , സിനിമാറ്റിക് ഡാൻസ് , എലെൻസ ഇവെന്റ്‌സിന്റെ ഗാനമേള എന്നിവ ഓണാഘോഷത്തിന് തിളക്കം കൂട്ടി . പ്രോഗ്രാം കൺവീനർ ശ്രീ . ജോസഫ് റാഫേൽ , ജിജു പോൾ , അനിൽകുമാർ .പി .കെ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി . ഫുഡ് കൺവീനർമാരായ ശ്രീ തങ്കച്ചൻ , ജിനോ , കിഷോർ കുമാർ എന്നിവരുടെ നിയന്ത്രണത്തിൽ വിവഭ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ഘടകം തന്നെയായിരുന്നു .
ഓണാഘോഷവുമായി സഹകരിച്ച എല്ലാ ഇ ഡി എ കുടുംബങ്ങൾക്കും , അഥിതികൾക്കും , ടി വി മാധ്യമ പ്രവർത്തകർക്കും , സ്പോൺസർമാർക്കും ഇ ഡി എ ട്രെഷറർ ശ്രീ . ബാലകൃഷ്ണൻ മല്ല്യ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തിരശ്ശീല വീണു .