സംസ്ഥാന സർക്കാറിനെതിരെ വീണ്ടും ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് ഭരണഘടന പറയുന്നുണ്ടെന്നും കടുത്ത നടപടിക്ക് തന്നെ പ്രേരിപ്പിക്കരുതെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.തനിെക്കെതിരെ പരാതിയുണ്ടെങ്കിൽ രാഷ്‌ട്രപതിക്ക് നൽകണം.പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തിയാണ് രാജ്‌ഭവൻ മാർച്ചിൽ പങ്കെടുപ്പിച്ചതെന്ന് തനിക്ക് വിവരം കിട്ടിയിട്ടുണ്ട്. വൈസ് ചാൻസലർമാരുടെ വിശദീകരണം ഇന്നലെയാണ് കണ്ടത്. അവർക്ക് വിശദീകരണം നൽകാൻ ഹിയറിംഗ് വയ്ക്കും. സർവകലാശാല ബില്ലിൽ ചില കാര്യങ്ങൾ വ്യക്തത വരുത്താനുണ്ട്. അത് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.