കുവൈറ്റ് സിറ്റി: പ്രവാസി തൊഴിലാളികൾക്കായുള്ള മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിൽ എംപ്ലോയ്‌മെന്റ് എക്‌സാമിനേഷൻ കേന്ദ്രത്തിന് പ്രതിദിനം 1000 കേസുകൾ പരിശോധിക്കാൻ കഴിയും, എന്നാൽ ഇവിടെ ഒരു ദിവസം പരിശോധന നടപടികൾക്കായി എത്തുന്നത് 500 പേരാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഷുവൈഖ്, സബാൻ തുടങ്ങിയ മറ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് പ്രവാസികൾക്ക് സേവനം നൽകാൻ പ്രസ്തുത കേന്ദ്രം മികച്ചതാണ് എന്നിരിക്കെ ആണിത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
മറ്റ് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ജൂൺ അവസാനത്തോടെയാണ് മിഷ്റഫിലെ സെന്റർ തുറന്നത്,ഒരു ഹാളിൽ പത്ത് രജിസ്ട്രേഷൻ പോയിന്റുകൾ, 500 പേരെ ഉൾക്കൊള്ളുന്ന എയർ കണ്ടീഷനിംഗ് ഉള്ള ഒരു കാത്തിരിപ്പ് മുറി, നാല് എക്സ്-റേ മുറികൾ, 20 രക്തപരിശോധനാ ക്ലിനിക്കുകൾ എന്നിവയുള്ള സെൻററിൽ, ഒരു ഡോക്ടർ, നഴ്‌സ്, റേഡിയോളജി ടെക്‌നീഷ്യൻ, അഡ്മിനിസ്‌ട്രേറ്റർ എന്നിവരുൾപ്പെടെ ഏകദേശം 160 പ്രൊഫഷണലുകൾ 12 മണിക്കൂർ കാലയളവിലും രണ്ട് ഷിഫ്റ്റുകളിലുമായി പ്രവർത്തിക്കുന്നുണ്ട്
സ്വദേശികൾക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കാതെ തങ്ങളുടെ സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളെയും കൊണ്ട് ഇവിടെ വരാൻ അനുമതി ഉണ്ട്. ഷുവൈഖ്, സബാൻ, മുഷ്‌രിഫ്, ജഹ്‌റ, അലി സബാഹ് അൽ-സലേം എന്നിവിടങ്ങളിലെ അഞ്ച് പരിശോധന കേന്ദ്രങ്ങളിൽ പ്രതിദിനം 3,500 നും 4,000 നും ഇടയിൽ തൊഴിലാളികളാണ് എത്തുന്നത്