നാടുകടത്തിയവരെ തിരിച്ചറിയുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് നേരത്തെ നാടുകടത്തിയവരെ തിരിച്ചറിയുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും. ഇതിനായി 228,500 കുവൈത്ത് ദിനാർ ചിലവ് വരുമെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. വിരൽ അടയാളത്തിലൂടെ നാടുകടത്തപ്പെട്ടവരെ കണ്ടെത്തുന്ന സംവിധാനമാണ് കുവൈത്ത് എയർവേയ്‌സ് കെട്ടിടത്തിൽ (T4) ഏർപ്പെടുത്തുക. സുരക്ഷാ ഉപകരണങ്ങൾക്ക് നേരിട്ടുള്ള കരാർ നൽകാൻ അനുമതി നൽകാൻ ബന്ധപ്പെട്ട അധികാരികളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.