ആവേശോജ്ജ്വലമായ പരിപാടികളോടെ KEAയുടെ കാസർകോട് ഉത്സവ് സമാപിച്ചു

0
17
        കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസർഗോഡ്  എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കെ.ഇ.എ.) കുവൈത്ത് സംഘടിപ്പിച്ച 18 ആമത് കാസർഗോഡ് ഉത്സവ് ആവേശോജ്ജ്വലമായ പരിപാടികളോടെ  സംഘടിപ്പിച്ചു.
        വ്യത്യസ്തത നിറഞ്ഞ നിരവധി കലാപരിപാടികൾ ഉത്സവത്തിന് മാറ്റ് കൂട്ടി. ഉത്സവാന്തരീക്ഷത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അതിഥികളെ ഘോഷയാത്രയായി വേദിയിലേക്ക് ആനയിച്ചു. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം കെ ഇ എ  പ്രസിഡണ്ട് പി.എ.നാസറിന്റെ അദ്ധ്യക്ഷതയിൽ  ചീഫ് പാട്രൻ സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു.   കെ ഇ എ സ്ഥാപക നേതാവ് സഗീർ തൃക്കരിപ്പൂരിന്റെ പേരിലുള്ള കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതും കോവിഡ് പ്രതിസന്ധിഘട്ടത്തിൽ പ്രവാസ ലോകത്തും നാട്ടിലും വലിയ രീതിയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ  കഴിഞ്ഞതും സംഘടനാ പ്രവർത്തനത്തിന്റെ നാഴികക്കലായി ഭാരവാഹികൾ പറഞ്ഞു.
കാസർഗോഡ് ഉത്സവത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഡിജിറ്റൽ സോവനീർ ലോഞ്ചിംഗ് ബദർ അൽ സമ ഫർവാനിയ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൾ റസാക്ക് നിർവ്വഹിച്ചു.
 ജനറൽ സെക്രട്ടറി സുധൻ ആവിക്കര സംഘടനാ റിപ്പോർട്ടും കെ.ഇ.എ കമ്മ്യൂണിറ്റി അവാർഡ് ജേതാവായ മാത്യു വർഗ്ഗിനെ ട്രഷറർ സി.എച്ച് മുഹമ്മദ് കുഞ്ഞി സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.  ചെയർമാൻ ഖലീൽ അഡൂർ, വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ, ഓർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോർഡിനേറ്റർ അസീസ് തളങ്കര എന്നീവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
      ഉച്ച ഭക്ഷണത്തോടെ  ആരംഭിച്ച പരിപാടിയിൽ കുട്ടികൾക്കുള്ള  ഗെയിംസ്, പായസ മത്സരം, മൈലാഞ്ചിയിടൽ മത്സരം , മാപ്പിളപ്പാട്ട്, കെ.ഇ.എ. എരിയ അംഗങ്ങൾക്കുള്ള ഗ്രൂപ്പ് സോങ്ങ് മത്സരങ്ങൾ നിരവധി ആളുകളാണ് പങ്കെടുത്തത്  . മത്സരങ്ങൾക്ക്  സലാം കളനാട്, രാമകൃഷ്ണൻ കളളാർ, ഹമീദ് മധൂർ,നാസർ ചുള്ളിക്കര, സമീയുള്ള ,ഫൈസൽ സി എച്, പുഷ്പരാജൻ, സൈദാ ആബിദ, ആയിഷ സലാം, റഹീം ആരിക്കാടി, ശിൽപ രാജേഷ്‌ എന്നിവർ നേതൃത്വം നൽകി.
    കെ.ഇ.എ ബാന്റ്‌ അവതരിപ്പിച്ച  ഗാനമേള അംഗങ്ങളുടെ  ഒപ്പന, തിരുവാതിര, ബദർ അൽ സമ സ്റ്റാഫ് അംഗങ്ങൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ഡി കെ ഡാൻസിന്റെ ഫ്ലാഷ് മോബ്  എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. പ്രശസ്ത സിനിമ പിന്നണി ഗായകരായ വിവേകാനന്ദ്, അനിത ഷേഖ് സിങ്ങിങ് കപ്പിൾസ്  റമീസ്, റിയാന,  എന്നീവർ നയിച്ച ഗാനമേള നിറഞ്ഞ സദസ്സിന് നവ്യാനുഭവമായി.
     അരിജുൽ ഹുദ മനേജിംഗ് ഡയറക്ടർ നിസാർ മയ്യള, മുനവ്വർ മുഹമ്മദ്‌ , മുനീർ കുണിയ, കേന്ദ്ര ഭാരവാഹികളായ ഹാരിസ് മുട്ടുംന്തല ,സുബൈർ കാടംങ്കോട്, ശ്രീനിവാസൻ ,നൗഷാദ് തിഡിൽ , സത്താർ കൊളവയൽ, ജലീൽ ആരിക്കാടി, യാദവ് ഹോസ്ദുർഗ്ഗ് , ഏരിയ ഭാരവാഹികൾ എന്നിവർ വേദിയെ ധന്യമാക്കി.
കാസർഗോഡ് ഉത്സവ് പ്രോഗ്രം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത് സ്വാഗതവും കൺവീനർ ഹനീഫ് പാലായി നന്ദിയും പറഞ്ഞു. രാജി സൈമേഷ് പരിപാടികൾ ക്രോഡീകരിച്ചു .

കെ.ഇ.എ.യുടെ 22-24 വർഷത്തേക്കുള്ള മെംബർഷിപ്പ് ക്യാമ്പയിൻ കെ.ഇ.എ യുടെ ഏറ്റവും മുതിർന്ന ‘ അംഗം ഖൈത്താൻ എരിയ മെമ്പറുമായ മന്നിയത്ത് അബ്ദുള്ള മെയ്തിൻ കുഞ്ഞിക്ക് നൽകി കൊണ്ട് പ്രസിഡണ്ട് പി.എ.നാസർ ഉത്ഘാടനംചെയ്തു.