ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന ഉമ്മൻ‌ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും

0
52

ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്  തൊണ്ടയിലെ ശസ്ത്രക്രിയ നടത്തിയത്. നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത് .മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് മടക്കം 17നാക്കിയത്. ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണ്. ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ല. അതിവേഗം പൂർണ ആരോഗ്യവാനായി മടങ്ങി വരുമെന്ന് ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു