കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌  പിക്നിക് സംഘടിപ്പിച്ചു

0
36


കുവൈറ്റ് : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ പിക്നിക് സംഘടിപ്പിച്ചു. റിഗ്ഗായ് പാർക്കിൽ സംഘടിപ്പിച്ച പിക്നിക് 2022,  മുൻ രക്ഷധികാരിയും നിലവിലെ കേന്ദ്ര നിർവ്വാഹകസമിതി അംഗവുമായ ഷരീഫ് താമരശ്ശേരി ഉത്ഘാടനം ചെയ്തു. പിക്നിക് കൺവീനറും അസോസിയേഷൻ സ്പോർട്സ് സെക്രട്ടറിയുമായ ജവേദ് ബിൻ ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസോസിയേഷൻ  പ്രസിഡന്റ്‌ റിജിൻരാജ് അധ്യക്ഷനായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫൈസൽ, മഹിളാ വേദി പ്രസിഡന്റ്‌ അനീച ഷൈജിത്ത് എന്നിവർ സംസാരിച്ചു. മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ട്രെഷറർ അഞ്ജന രജീഷ് എന്നിവർ സന്നിഹിതരായിരുന്നു. അസോസിഷൻ ട്രഷറർ വിനീഷ് പി വി നന്ദി രേഖപ്പെടുത്തി. തുടർന്ന് അംഗങ്ങൾക്കും ബാലാവേദി കുട്ടികൾക്കുമായി നടത്തിയ മത്സര പരിപാടികൾ വൈസ് പ്രസിഡന്റ്‌ ഷൈജിത്ത്.കെ നിയന്ത്രിച്ചു. ഏരിയ അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ വിജയികൾക്കുള്ള രഞ്ജിത് പിലാക്കാട്ട് മെമ്മോറിയൽ എവർ റോളിങ് ട്രോഫി അബ്ബാസിയ ഏരിയയും, രണ്ടാം സ്ഥാനക്കാർക്കുള്ള മൊയ്‌ദീൻ കോയ മെമ്മോറിയൽ എവർ റോളിങ് ട്രോഫി ജഹ്‌റ ഏരിയയും കരസ്ഥമാക്കി.  മത്സര വിജയികൾക്ക് കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ മത്‌സരങ്ങളോടെ രാവിലെ 9 മണിക്ക് തുടങ്ങിയ പിക്നിക് സ്ത്രീകളുടെയും പുരുഷൻമാരുടെയും വടംവലിയോട് കൂടി വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.  അനിൽകുമാർ മൂടാടി, ശ്രീനിഷ്, ഹനീഫ്.സി, പ്രമോദ് ആർ.ബി, പ്രശാന്ത് കൊയിലാണ്ടി, അസ്‌ലം, സബീഷ്,  ലാലു, ബിജു താരോൽ, പ്രബീഷ്, പ്രിയേഷ്, ജയേഷ്, ബിനു, റഷീദ്, ഷംസുദ്ധീൻ, ശിവകുമാർ, അജിത് കുമാർ, ശിവദാസ് പിലാക്കാട്ട്, ഗിരീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി