കുവൈത്ത് സിറ്റി: ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഈജിപ്തും ബെൽജിയവും കുവൈത്തിൽ മാറ്റുരയ്ക്കും. വെള്ളിയാഴ്‌ച അർദിയയിലെ ജാബിർ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ടാണ് മത്സരം. ഇത്തവണ ലോകകപ്പിൽ മത്സരിക്കാൻ ഈജിപ്തി സാധിച്ചിട്ടില്ല. ബൽജിയത്തിനാകട്ടെ വരുന്ന 23ന് കാനഡക്കെതിരെ മത്സരം ഉള്ളതിനാൽ മത്സരം കഴിഞ്ഞ ഉടൻ കുവൈത്തിൽ നിന്ന് ഖത്തറിലേക്ക് മടങ്ങണം.രണ്ട് പ്രമുഖ ടീമുകൾ തമ്മിലുള്ള മത്സരം നേരിട്ട് കാണാനുള്ള ആവേശത്തിലാണ് ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ