കുവൈത്തിൽ വിമാനത്താവളങ്ങൾ, റോഡുകൾ, പാർപ്പിട നഗരങ്ങൾ എന്നിവ മാനേജ് ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിക്കും

0
17

കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡുകൾ, വിമാനത്താവളങ്ങൾ, പാർപ്പിട, വ്യാവസായിക നഗരങ്ങൾ, മറ്റ്സർക്കാർ സൗകര്യങ്ങൾ എന്നിവ  കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തന പദ്ധതി നടപ്പാക്കാൻ സർക്കാർ ഏജൻസികൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതിനായി അതിനൂതന സാങ്കേതിക  ആശയവിനിമയ മാർഗ്ഗങ്ങളും , ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.  അഞ്ചു മുതൽ 8 വർഷം വരെയുള്ള കാലയളവിലേക്കാണ് ഇത് നടപ്പാക്കുന്നത്. രാജ്യം ലക്ഷ്യമിടുന്ന സാമ്പത്തിക,  ഭരണപരമായ നേട്ടങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടിയാണിത്. അത്യാധുനിക  മോണിറ്ററിംഗും മെഷർമെന്റ് സിസ്റ്റവും ഉപയോഗിച്ച് ദുരന്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു കൂടിയാണിത് എന്നും വാർത്തകൾ ഉണ്ട്