തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ

0
28

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്തിൽ എത്തും .  നരേന്ദ്ര മോദി കൽപവൃക്ഷമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.  27 വർഷത്തെ തുടർഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുമ്പോൾ, വിമത സ്ഥാനാർത്ഥികൾ തലവേദനയാകുന്നുണ്ട്.

അതേസമയം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് വോട്ട് തേടുന്നത്. 182 മണ്ഡലങ്ങളിൽ മത്സരിക്കുന്നത് മോദിയാണെന്ന പ്രതീതി ബിജെപി സംസ്ഥാനത്ത് സൃഷ്ടിക്കുന്നുണ്ട്.