ദുബൈ തുറമുഖ തീപിടുത്തത്തിന് കാരണക്കാരായ അഞ്ച് വിദേശികളുടെ ജയില്‍ ശിക്ഷ ശരിവെച്ചു

0
19

ജബല്‍ അലി തുറമുഖത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട് അഞ്ച് പ്രവാസികൾക്ക് ജയിൽ ശിക്ഷ വിധിച്ച പ്രാഥമിക കോടതിവിധി അപ്പിൽ കോടതി ശരിവെച്ചു. ഒരു മാസം വീതമാണ് ജയില്‍ ശിക്ഷ..തീപിടുത്തത്തില്‍ കണ്ടെയ്‍നറുകളില്‍ ഉണ്ടായിരുന്ന വിവിധ സാധനങ്ങള്‍ക്ക് പുറമെ പോര്‍ട്ട് ബെര്‍ത്തിന്റെ ഭാഗങ്ങളും തുറമുഖത്ത് കണ്ടെയ്‍നറുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന യന്ത്രോപകരണങ്ങളും കത്തിനശിച്ചിരുന്നു ആകെ 24 ദശലക്ഷം ദിര്‍ഹത്തിന്റെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കണക്ക്