മംഗളൂരു സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലേക്ക് കടന്നതായി പോലീസ് അറിയിച്ചു .താഹ ഷാരീഖിന്‍റെ അക്കൗണ്ടിലേക്ക് ദുബായില്‍ നിന്ന് പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചുവെന്നും ദുബായ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി. സ്ഫോടന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സ്ഫോടനം നടക്കുന്നതിന് തൊട്ടു മുൻപുള്ളതാണ് ദൃശ്യങ്ങൾ. കേസിലെ പ്രതിയായ മുഹമ്മദ് ഷാരിഖ് ബോംബ് ഘടിപ്പിച്ച ബാഗുമായി നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.