കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവകയുടെ 59-ാംമത് ഇടവക ദിനവും, വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും നവംബർ 25ന്

0
26

കുവൈത്ത് സിറ്റി:  കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവകയുടെ 59-ാംമത് ഇടവക ദിനവും, ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും  നവംബർ 25ന് നടത്തും. ആസ്പെയർ ഇൻഡ്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ  വൈകിട്ട് 5 മണിക്കാണ് പരിപാടികൾ നടക്കുക .വജ്രജൂബിലി പ്രവർത്തനങ്ങളും ഇടവക ദിന സമ്മേളനവും മലങ്കര മാർത്തോമ്മ സുറിയാനി സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡേഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്താ ഉദ്ഘാടനം നിർവ്വഹിക്കും.

ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനായി ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തത് ഇടവക സംഘം അംഗീകരിച്ച 11 സബ് കമ്മിറ്റികൾക്കാണ്.

ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് വജ്ര ജൂബിലി ലോഗോയും തീമും പ്രകാശനം ചെയ്യും. വജ്ര ജൂബിലി പരിപാടികളുടെ ഭാഗമായി വിവിധ ക്ലാസ്സുകളും സംഘടിപ്പിക്കും.