മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ വിസ അപേക്ഷ പാക് കോടതി തള്ളി

0
14

മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ വാർത്ത ഏറെ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ  പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയുള്ള ശിഹാബിന്റെ വിസ അപേക്ഷ പാക് കോടതി തള്ളി . മലപ്പുറത്ത് നിന്നും ആരംഭിച്ച യാത്ര 3000 കിലോമീറ്റര്‍ താണ്ടി പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശേഷം ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ പ്രവേശനം അനുവദിച്ചിരുന്നില്ല. ഒരു മാസമായി ശിഹാബ് അതിർത്തിയിൽ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈകോടതി തള്ളിയത്.ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്.  സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച്ശരിവെക്കുകയായിരുന്നു.ഷിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്