പ്രവാസ ജീവിതത്തിന്റെ പിരിമുറക്കത്തിനിടയിൽ മനസ്സിനും ശരീരത്തിനും ഉന്മേഷം നല്കുന്ന കൈകൊട്ടു പാട്ടുകളുമായി വി ആർ കാസർഗോഡ് കൂട്ടായ്മ രൂപം കൊടുത്ത കൈകൊട്ടു പാട്ട് ഗ്രൂപ്പിന്റെ യൂനിഫോം ഹവല്ലിയിൽ നടന്ന ലളിതമായ ചടങ്ങിൽ സ്പോൺസർ കൂടിയായ റിജൻസി പാലസ് ജനറൽ മാനേജർ കുത്തുബ്ദീൻ ഗ്രൂപ്പംഗങ്ങൾക്ക് നൽകി ലോഞ്ചിംഗ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ നളിനാക്ഷൻ ഒളവറ, ടീം അംഗങ്ങളായ സെമിയുള്ള, സുരേഷ് കൊളവയൽ, കബീർ മഞ്ഞംപാറ, രാജേഷ് ഓമന എന്നിവർ സംബന്ധിച്ചു.