കുവൈത്ത് സിറ്റി: കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ നിയമ വിഭാഗത്തിലെ കൺസൾട്ടന്റു തസ്തികയിലെ സ്വദേശിവൽക്കരണം ഒരു വർഷത്തിനകം 100 ശതമാനത്തിലെത്തുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ മൊജെൽ പറഞ്ഞു.ഒരു പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുനിസിപ്പാലിറ്റിയിലെ ഉപദേശകരുടെ എണ്ണം 127 ആയി, നിലവിലുള്ള മൂന്ന് പ്രവാസികളുടെ കരാർ ഒരു വർഷത്തിനുള്ളിൽ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.