ചൊവ്വാഴ്ച മുതൽ ആപ്പിൾ പേ കുവൈത്തിലും

0
27

കുവൈത്ത് സിറ്റി: ഡിസംബര്‍ ആറു മുതല്‍ ഔദ്യോഗികമായി ആപ്പിള്‍ പേ സേവനങ്ങള്‍ രാജ്യത്ത് നിലവില്‍ വരുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.ഇതിനു മുന്നോടിയായി രാജ്യത്തെ പല ഷോപ്പിംഗ് മാളുകളിലും സേവനം നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. മൊബൈല്‍ പേയ്മെന്റ് സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് സാമ്പത്തിക മന്ത്രാലയവുമായും കുവൈറ്റ് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ അതോറിറ്റിയുമായും ആപ്പിള്‍ നേരത്തേ ധാരണയിലെത്തിയിരുന്നു. കുവൈറ്റ് പേയ്മെന്റ് നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ വില്‍പ്പന കേന്ദ്രങ്ങളിലും പേയ്മെന്റ് സ്വീകരിക്കണമെന്ന വ്യവസ്ഥയിലാണ് അധികൃതര്‍ ആപ്പിള്‍ പേക്ക് അനുവാദനം നല്‍കിയിരിക്കുന്നത്.

ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ നേരിട്ടുള്ളതും സുരക്ഷിതവുമായ പേയ്മെന്റ് സംവിധാനം എന്ന നിലയില്‍ 90 ശതമാനം പേരും പുതിയ സേവനത്തിലേക്ക് മാറുമെന്ന് ഇലക്ട്രോണിക് പേയ്മെന്റ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഐഫോണ്‍, ആപ്പിള്‍ വാച്ചുകള്‍ എന്നിവ വഴി പണമടയ്ക്കാം എന്നതിനോടൊപ്പം തന്റെ ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതില്ലെന്ന സൗകര്യവും ഉപയോക്താവിനുണ്ട്