ഇസ്രായേല്‍ പ്രസിഡന്‍റ് ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിൽ

0
32

ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗ് ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തി. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണിത്. ഇതോടെ, ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇസ്രായേലി രാഷ്ട്രത്തലവനാകും അദ്ദേഹം.

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇസ്രായേലി രാഷ്ട്രത്തലവനെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്‍ദുല്‍ലത്തീഫ് അല്‍ സയാദിയും മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഹിന്‍ദി, ഇസ്രയേലിലെ ബഹ്റൈന്‍ അംബാസഡര്‍ ഖാലിദ് അല്‍ ജലഹ്‍മ, ബഹ്റൈനിലെ ഇസ്രയേല്‍ അംബാസഡര്‍ എയ്‍താന്‍ നാഥ് തുടങ്ങിയവരും നേരിട്ടെത്തി സ്വീകരിച്ചു

ബഹ്റൈന്‍ രാജാവ്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ഇസ്രായേലി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ സന്ദർശനത്തിന് പിന്നാലെ ഐസക് ഹെർഗോസ് യുഎഇയും സന്ദർശിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ എബ്രഹാം കരാർ ഒപ്പിച്ചിരുന്നു. നയതന്ത്ര ബന്ധം ഉള്‍പ്പെടെ സ്ഥാപിക്കുന്നതുമായിട്ടായിരുന്നു ഇത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉഭയ കക്ഷി ബന്ധം ശക്തമായ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ പ്രസിജഡന്‍റിനെ രാജ്യം സന്ദര്‍ശിക്കാനായി രാജാവ് ക്ഷണിച്ചത്. ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മനാമയില്‍ നേരത്തെ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്‍റിന്‍റെയും സന്ദര്‍ശനം