ഡബിളടിച്ച് എംബാപ്പെ; പോളണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

0
13

ഇക്ബാൽ മുറ്റിച്ചൂർ :

– ഫ്രാൻസ് പോളണ്ടിനെ 3-1ന് തോൽപ്പിച്ച് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ഹാഫ് ടൈമിന് ഒരു മിനിറ്റ് മുമ്പ് ജിറൂഡിന്റെ ഗോളോടെയാണ് തുടക്കം. ജിറൂദ് തന്റെ രാജ്യത്തിന് വേണ്ടി നേടിയ 52-ആം ഗോളായിരുന്നു അത്, ഇതോടെ തിയറി ഹെൻറിയെ മറികടന്ന് ഫ്രാൻസിന്റെ എക്കാലത്തെയും റെക്കോർഡ് ഗോൾ വേട്ടക്കാരനാവാനും സാധിച്ചു.

74-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും എംബാപ്പെയുടെ മാരകമായ സ്‌ട്രൈക്ക് പോളണ്ടിന്റെ തിരിച്ചുവരവിന്റെ എല്ലാ സാധ്യതകളെയും ഇല്ലാതാക്കി, 11 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളിലേക്ക് നീങ്ങിയ എമ്പാപേ, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡും സ്വന്തമാക്കി.
1958ൽ 13 ഗോൾ നേടിയ ജസ്റ്റ് ഫോണ്ടെയ്ൻ മാത്രമാണ് ഫ്രാൻസിനായി കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയിട്ടുള്ളത്.

മറുവശത്ത് റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഭീഷണി ഫ്രഞ്ച് പ്രതിരോധം തട്ടിമാറ്റിയെങ്കിലും 34 കാരനായ പോളണ്ട് ക്യാപ്റ്റൻ ഇഞ്ചുറി ടൈം പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നേടി.എന്നിരുന്നാലും, ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പ്രീക്വാർട്ടറിലേക്ക് ഭാഗ്യം കൊണ്ട് കര കയറിയ പോളണ്ടിനെതിരെ ഫ്രാൻസ് മികച്ച മുന്നേറ്റമാണ് കളിയുടെ തുടക്കം മുതൽ നടത്തിയത്.യൂറോ 2020 ആവർത്തിക്കുമോ എന്ന തോന്നൽ വന്നെങ്കിലും സമയം വൈകിയിരുന്നു.യൂറോയിൽ
സ്വിറ്റ്‌സർലൻഡിനെതിരായ പ്രീ ക്വാർട്ടറിൽ ഫ്രാൻസ് 3-1ന് മുന്നിലായിരുന്നു. തുടരെ രണ്ട് ഗോളുകൾ വഴങ്ങുകയും പെനാൽറ്റിയിൽ പരാജയപ്പെടുകയും ചെയ്തിരുന്നു,അന്ന് നിർണായകമായ സ്പോട്ട് കിക്ക് സൂപ്പർ താരം എംബാപ്പെയ്ക്ക് നഷ്ടമായതും ഫ്രാൻസ്കാർക്ക് മറക്കാനാവില്ല .

ഗ്രൂപ്പ് തലത്തിൽ ടുണീഷ്യയ്‌ക്കെതിരായ പരാജയത്തെത്തുടർന്ന് നിരവധി മാറ്റങ്ങളുമായാണ് കളത്തിൽ ഇറങ്ങിയത്. ഗോൾകീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസ് തന്റെ 142-ാം മത്സരമാണ് ഇന്ന് കളിച്ചത് .ഇതോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ലിലിയൻ തുറാമിന്റെ റെക്കോർഡിന് ഒപ്പമെത്തുകയായിരുന്നു.

അൽ തുമാമ സ്റ്റേഡിയത്തിൽ നിശബ്ദമായ അന്തരീക്ഷത്തിൽ ഉസ്മാൻ ഡെംബെലെയും ഗ്രീസ്മാനും ശക്തമായ തുടക്കമാണ് ഫ്രാൻസിന് നൽകിയത്.

എംബാപ്പെ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ എത്തിയെന്ന് ബിഗ് സ്‌ക്രീനിൽ കാണിക്കുമ്പോൾ തന്നെ അവരുടെ ചടുലതയും വേഗവും നിറഞ്ഞ കളിയുടെ ആഴം പോളിഷ് പ്രതിരോധത്തിനും കീപ്പർക്കും ചെറിയ പരീക്ഷണമായിരുന്നില്ല. ,

1982 മുതൽ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ വിജയിക്കാത്ത പോളണ്ട് പലപ്പോഴും ഫ്രാൻസ് പ്രതിരോധനിരയെയും കീപ്പർ ലോറിസിനെയും പരീക്ഷിച്ചു കൊണ്ടിരുന്നു., 38-ാം മിനിറ്റിൽ പിയോട്ടർ സീലിൻസ്‌കിയുടെ ഉഗ്രൻ ഷോട്ട് ലോറിസ് തടുത്തു, ജാക്കൂബ് കാമിൻസ്‌കിയുടെ റീബൗണ്ട് ഷോട്ട് തക്ക സമയത്ത് റാഫേൽ വരാനെ ലൈനിൽ തടഞ്ഞതിനാൽ ഫ്രാൻസ് രക്ഷപ്പെടുകയായിരുന്നു.

ഹാഫ് ടൈമിന് ഒരു മിനിറ്റ് മുമ്പ് ഫ്രാൻസ് ലീഡ് നേടിയതോടെ പോളിഷ് പടയുടെ മിസ്സുകൾ നിർണായകമായി.

അവസാന അര മണിക്കൂർ ലെവൻഡോസ്‌കിക്ക് പിന്തുണ നൽകാൻ കോച്ച് യുവന്റസ് സ്‌ട്രൈക്കർ അർക്കാഡിയസ് മിലിക്കിനെ അയച്ചു.
എന്നിരുന്നാലും, ഫ്രാൻസിന്റെ ആക്രമണ ശൈലിക്ക് മാറ്റം ഉണ്ടായില്ല. എംബാപേയുടെ ബുള്ളറ്റ് ഷോട്ട് മൂന്നായി ഗോളായി പിറന്നപ്പോൾ പോളിഷ് കീപ്പർ ഇടതുഭാഗത്തേക്ക് പറന്നു തടുക്കാൻ ശ്രമിച്ചെങ്കിലും കൈപ്പിടിയിൽ ഒതുക്കാനോ തട്ടിയ കറ്റാനോ കഴിഞ്ഞില്ല. അത്രയ്ക്കും പവർഫുൾ ഷോട്ട് ആയിരുന്നു അത്. ഫലത്തിൽ 3-1 ന് പോളണ്ട് അടിയറവ് പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടുമായാണ് ഫ്രാൻസ് ഏറ്റുമുട്ടുക.