വിഴിഞ്ഞം സമരം; അടിയന്തര പ്രമേയ നോട്ടീസിന് അനുമതി

0
27

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കി. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. പ്രതിപക്ഷത്ത് നിന്ന് എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിപണം സഭയില്‍ ആരോപിച്ചു. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.