തൊഴിലാളിയുടെ തൊഴിൽ അനുമതി രേഖയിലുള്ള ശമ്പള വർദ്ധനവ് 50 ദിനാറിൽ കൂടുതൽ പാടില്ലെന്ന നിയമം റദ്ധാക്കി

0
16

കുവൈത്ത് സിറ്റി : പ്രതിവർഷം തൊഴിലാളിയുടെ തൊഴിൽ അനുമതി രേഖയിലുള്ള ശമ്പള വർദ്ധനവ് 50 ദിനാറിൽ കൂടുതൽ പാടില്ലെന്ന നിയമം റദ്ധാക്കി. മാനവ ശേഷി പൊതു സമിതി ഡയരക്ടർ ജനറൽ ഡോ. മുബാറക് അൽ ആസിമിയാണ് പൊതു താൽപര്യാർത്ഥം ഈ തീരുമാനം പുറപ്പെടുവിച്ചത്. തൊഴിലാളിയുടെ പ്രതിവർഷ ശമ്പള വർദ്ധനവ് എത്ര ആയിരിക്കണമെന്ന് തീരുമാനിക്കുവാനുള്ള അവകാശം തൊഴിലുടമക്ക് മാത്രമേ ഉള്ളൂ എന്നും ഇതിനു നിശ്ചിത പരിധി വയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡ്രൈവിംഗ് ലൈസൻസ്, കുടുംബ, സന്ദർശക വിസകൾ മുതലായവ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന മറികടക്കുന്നതിനു വേണ്ടി തൊഴിൽ അനുമതി രേഖയിൽ ശമ്പളം ഉയർത്തി കാട്ടുന്ന പ്രവണത കണ്ടെത്തിയതിനെ തുടർന്നാണ്, തൊഴിലാളിയുടെ പ്രതിവർഷ ശമ്പള വർദ്ധനവ് 50 ദിനാറിൽ അധികം പാടില്ലെന്ന് നിബന്ധന ഏർപ്പെടുത്തിയത്.ഈ നിയമമാണ് ഇപ്പോൾ റദ്ധാക്കിയിരിക്കുന്നത്.